ദുബൈ: നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്.ഡി.ഐ) പദ്ധതികള്‍ ആകര്‍ഷിക്കുന്നതില്‍ ദുബൈ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത്.
കോവിഡ് മഹമാരിയുടെ പ്രത്യാഘാതങ്ങളെ അതിജീവിച്ച് എമിറേറ്റിന്‍റെ സമ്ബദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ പ്രകാരം കോര്‍പറേറ്റ് ആസ്ഥാനമായി ആകര്‍ഷിക്കപ്പെടുന്ന പട്ടണങ്ങളില്‍ രണ്ടാം സ്ഥാനവും ദുബൈ കരസ്ഥമാക്കി.
2021ല്‍ 418 ഗ്രീന്‍ഫീല്‍ഡ് എഫ്.ഡി.ഐ പദ്ധതികള്‍ എമിറേറ്റിലെത്തിയതായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു.
ദുബൈയുടെ ‘എഫ്.ഡി.ഐ റിസല്‍ട്ട്സ് ആന്‍ഡ് റാങ്കിങ് ഹൈലൈറ്റ് റിപ്പോര്‍ട്ട്-2021’ പുറത്തുവിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനും മികച്ച സാമ്ബത്തിക അന്തരീക്ഷവും ബിസിനസ് സാഹചര്യവും ദുബൈ സൃഷ്ടിച്ചിട്ടുണ്ടെന്നും ശൈഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിന്‍റെ ഏജന്‍സിയായ ദുബൈ ഇന്‍വെസ്റ്റ്‌മെന്‍റ് ഡെവലപ്‌മെന്‍റ് ഏജന്‍സി(ദുബൈ എഫ്.ഡി.ഐ) പ്രസിദ്ധീകരിച്ചതാണ് ഈ റിപ്പോര്‍ട്ട്.
ദുബൈയിലെ ടൂറിസം മേഖല എമിറേറ്റിന്‍റെ സാമ്ബത്തിക തിരിച്ചുവരവിന് അടിവരയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു