Monday, December 2, 2024

HomeWorldബ്രിട്ടിഷ് പ്രാദേശിക തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് മിന്നും വിജയം

ബ്രിട്ടിഷ് പ്രാദേശിക തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് മിന്നും വിജയം

spot_img
spot_img

ലണ്ടന്‍ : ബ്രിട്ടിഷ് പ്രാദേശിക തിരഞ്ഞെടുപ്പില്‍ മലയാളികളുടെ മിന്നും വിജയങ്ങള്‍ തുടരുകയാണ്. ഇന്നലെ വോട്ടെണ്ണിയ ക്രോയിഡണില്‍ മല്‍സരിച്ച മൂന്നു മലയാളികളില്‍ രണ്ടുപേരും ഉജ്വല വിജയം നേടിയപ്പോള്‍ ഒരാള്‍ പരാജയപ്പെട്ടു.

ക്രോയിഡണ്‍ മുന്‍ മേയര്‍കൂടിയായ തിരുവനന്തപുരം സ്വദേശി മഞ്ജു ഷാഹുല്‍ ഹമീദും (ലേബര്‍) തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ നിഖില്‍ ഷെറിന്‍ തമ്പിയുമാണ് (കണ്‍സര്‍വേറ്റീവ്) വിജയിച്ചത്.

തന്റെ സ്ഥിരം സീറ്റായ ബ്രോഡ്ഗ്രീന്‍ വാര്‍ഡിലാണ് മഞ്ജു ഷാഹുല്‍ ഹമീദ് വിജയിച്ചത്. ഇതോടെ ഈ തിരഞ്ഞെടുപ്പില്‍ ബ്രിട്ടനിലാകെ വിജയിച്ച മലയാളി വനിതകളുടെ എണ്ണം മൂന്നായി. നേരത്തെ ന്യൂകാസില്‍ ബ്ലേക്ക് ലോ ഡിവിഷനില്‍നിന്നും ലേബര്‍ ടിക്കറ്റില്‍ മല്‍സരിച്ച പാലാ സ്വദേശിനി ജൂണാ സത്യനും കേംബ്രിജിലെ റോയ്സ്റ്റണ്‍ ടൗണ്‍ കൗണ്‍സില്‍ വാര്‍ഡില്‍ ലേബര്‍ ടിക്കറ്റില്‍ മേരി ആര്‍. ആന്റണിയും വിജയിച്ചിരുന്നു.

ബ്രിട്ടനില്‍ വിദ്യാര്‍ഥിയായെത്തി ഉന്നതപഠനത്തിനുശേഷം പൊതുരംഗത്ത് സജീവമായി ക്രോയിഡണ്‍ മേയര്‍ പദവിയിലെത്തിയ വ്യക്തിത്വമാണ് മഞ്ജു ഷാഹുല്‍ ഹമീദ്.

ഇക്കുറി വിജയിച്ച ഏക മലയാളി കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയാണ് ക്രോയിഡണിലെ ഓള്‍ഡ് കോള്‍സ്ഡണില്‍ നിന്നുള്ള നിഖില്‍ ഷെറിന്‍ തമ്പി. അതിശക്തമായ മല്‍സരത്തില്‍ 170 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിഖില്‍ മുഖ്യ എതിരാളിയായ ലിബറല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ലേബര്‍ സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്തായി.

ഉപരിപഠനത്തിനായെത്തി പിന്നീട് പൊതുരംഗത്ത് സജീവമായ ചരിത്രമാണ് നിഖിലിന്റെയും. എന്‍എച്ച്എസില്‍ ഐടി മാനേജരായി ജോലിചെയ്യുന്ന നിഖില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ആകര്‍ഷിച്ചത്. ടോറികള്‍ നിലവിലെ കൗണ്‍സിലറെ മാറ്റി നിഖിലിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ഭാര്യ നിവ്യ. ഏകമകള്‍ ജോവാന്‍.

കേംബ്രിജിലെ ഈസ്റ്റ് ചെസ്റ്റര്‍ടണ്‍ വാര്‍ഡില്‍നിന്നുള്ള ബൈജു വര്‍ക്കി തിട്ടാലയാണ് (ലേബര്‍) കഴിഞ്ഞ ദിവസം വിജയിച്ച മറ്റൊരാള്‍. 30 വോട്ടിന്റെ മാര്‍ജിനില്‍ തൊട്ടടുത്ത ലിബറല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയെ തോല്‍പിച്ചാണ് ബൈജു രണ്ടാംവട്ടവും കൗണ്‍സിലറായത്. കോട്ടയം കരൂപ്പൂത്തട്ട് സ്വദേശിയാണ് പ്രാക്ടീസിങ് സോളിസിറ്ററായ ബൈജു.

ക്രോയിഡണിലെ ഫെയര്‍ഫീല്‍ഡ് വാര്‍ഡില്‍ ലേബര്‍ ടിക്കറ്റില്‍ മല്‍സരിച്ച ജോസഫ് ജോസ് പരാജയപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments