ജനീവ: റഷ്യന്‍ അധിനിവേശം ആരംഭിച്ച ശേഷം ഉക്രൈന്‍ വിട്ടുപോയത് ആറു മില്യന്‍ ജനങ്ങളെന്ന് ഐക്യരാഷ്ട്ര സംഘടന.
യു.എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യു. എന്‍ കണക്കുകള്‍ പ്രകാരം, 6.03 മില്യന്‍ പേര്‍ ഉക്രൈന്‍ ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അതേസമയം, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം 8 മില്യന്‍ ഉക്രൈന്‍ സ്വദേശികളാണ് സ്വന്തം രാജ്യം വിട്ടു പോയത്. പോളണ്ട്, സ്ലോവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വഴിയാണ് മിക്കവരും യൂറോപ്യന്‍ യൂണിയനിലെ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിയത്.
അതിര്‍ത്തി രാജ്യങ്ങളിലെല്ലാം അവര്‍ക്ക് ആഹാരവും താമസസൗകര്യവും പ്രദാനം ചെയ്തുകൊണ്ട് സന്നദ്ധസംഘടനകളുടെയും സര്‍ക്കാരിന്റെയും വളണ്ടിയര്‍മാരുണ്ടായിരുന്നു.