തായ്‌ലന്റില്‍ വീട്ടുമുറ്റത്ത് പൂച്ചെടികള്‍ക്കൊപ്പം ഇനി കഞ്ചാവ് ചെടിയും വളര്‍ത്താം. വീടുകളില്‍ കഞ്ചാവ് വളര്‍ത്താന്‍ തായ്‌ലന്റ് സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. കഞ്ചാവ് ചെടികളെ നാണ്യവിളയായി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
പക്ഷേ കടുത്ത നിയന്ത്രണങ്ങള്‍ കൂടി ഉണ്ട്. മെഡിസിന്‍ ആവശ്യത്തിന് മാത്രമേ ഇവ ഉപയോഗിക്കാവൂ. വടക്ക്-കിഴക്ക് ഏഷ്യയില്‍ കഞ്ചാവ് മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ നിയമപരമായി അനുവദിക്കുന്ന ആദ്യ രാജ്യമാണ് തായ്‌ലന്റ്.
പത്ത് ലക്ഷം കഞ്ചാവ് ചെടികളാണ് സര്‍ക്കാര്‍ നേരിട്ട് വിതരണം ചെയ്യുന്നത്. അടുത്തമാസം മുതല്‍ വിതരണം ആരംഭിക്കും.
നിയമം ജൂണ്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ വീട്ടിലെ ചെറിയ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ കഞ്ചാവ് ഉപയോഗിക്കാവൂ. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി ഇല്ല.