ന്യൂഡല്‍ഹി: യുക്രൈൻ യുദ്ധം പുടിന്റെ ക്യാന്‍സര്‍ ഗുരുതരമാക്കിയെന്ന് ബ്രിട്ടീഷ് ചാരന്റെ വെളിപ്പെടുത്തല്‍.
പുടിന്‍ ഗുരുതരാവസ്ഥയിലാണെന്നും, ഈ അസുഖത്തെ അദ്ദേഹം മറികടക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ടെന്നും ചാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഈ അസുഖം എന്താണെന്ന് കൃത്യമായി വ്യക്തമല്ല. ഇത് ഭേദമാക്കാനാവാത്തതാണോ അതോ മാരകമാണോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ? എന്ത് തന്നെയായാലും പുടിന് ഗുരുതരമായ രോഗമാണ്ന്ന് കരുതുന്നു’, മുന്‍ ചാരന്‍ വെളിപ്പെടുത്തി.
‘തീര്‍ച്ചയായും, റഷ്യയിലെയും മറ്റിടങ്ങളിലെയും ഉറവിടങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന വിവരം പുടിന് ഗുരുതരമായ രോഗമാണ് എന്നാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.