Thursday, December 5, 2024

HomeWorldപട്ടാള അട്ടിമറി നടക്കും: പുടിൻ അധികാരഭ്രഷ്ടനാകും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പട്ടാള അട്ടിമറി നടക്കും: പുടിൻ അധികാരഭ്രഷ്ടനാകും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

spot_img
spot_img

മോസ്‌കോ: റഷ്യയില്‍ പട്ടാള അട്ടിമറി നടക്കുമെന്നും പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് അധികാരം നഷ്ടപ്പെടുമെന്നും, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സൈനിക അട്ടിമറി അണിയറയില്‍ നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

യുക്രൈന്‍ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം മേധാവിയായ മേജര്‍ ജനറല്‍ കൈറിലോ ബുഡനോവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സൈനിക അട്ടിമറി എന്തായാലും നടക്കുമെന്നും, അത് തടയുന്നത് അസാധ്യമാണെന്നും അദ്ദേഹം തീര്‍ത്തു പറഞ്ഞു. യുക്രൈന്‍ പിടിച്ചടക്കാന്‍ ആദ്യഘട്ടത്തില്‍ റഷ്യ ഭാവന ചെയ്തിരുന്ന പദ്ധതികളില്‍ നിന്നും കൈവിട്ടു പോയ യുദ്ധം, ഇപ്പോള്‍ കടുത്ത പ്രതിരോധമാണ് നേരിടുന്നതെന്ന് ബുഡനോവ് ഓര്‍മ്മിപ്പിച്ചു.

മാസങ്ങളായി നടക്കുന്ന റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ റഷ്യ പരാജയപ്പെട്ടാല്‍, ഉറപ്പായും പുടിനു ഭരണം നഷ്ടപ്പെടുകയും റഷ്യന്‍ ഫെഡറേഷന്‍ നേതൃത്വത്തില്‍ മാറ്റമുണ്ടാവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments