Monday, December 2, 2024

HomeWorldഉത്തര കൊറിയയില്‍ കോവിഡ് മരണം കൂടുന്നു, രോഗബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

ഉത്തര കൊറിയയില്‍ കോവിഡ് മരണം കൂടുന്നു, രോഗബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

spot_img
spot_img

ഉത്തര കൊറിയയില്‍ 14 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് പുതുതായി ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായും അവശ്യ മരുന്നുകള്‍ വിതരണം ചെയ്യാന്‍ സൈന്യത്തെ വിന്യസിച്ചതായും ഔദ്യോഗിക മാധ്യമമായ കെ.സി.എന്‍.എ അറിയിച്ചു.

കഴിഞ്ഞ ദിവസം പുതുതായി 2,69,510 പേര്‍ കൂടി പനി ലക്ഷണങ്ങളോടെ സംസ്ഥാന എമര്‍ജന്‍സി എപ്പിഡെമിക് പ്രിവന്‍ഷന്‍ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 14,83,060 ആയി ഉയര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച്‌ രാജ്യത്തെ മരണസംഖ്യ 56 ആണ്.

പകര്‍ച്ചവ്യാധിക്ക് തുടക്കമിട്ട പ്യോങ്‌യാങ്ങില്‍ മരുന്നുകളുടെ വിതരണം വേഗത്തിലാക്കാന്‍ സൈന്യത്തെ വിന്യസിച്ചതായി ഭരണാധികാരി കിം ജോങ് ഉന്‍ അറിയിച്ചിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments