യുക്രൈനിലെ റഷ്യന്‍ അധിനിവേശം വരും മാസങ്ങളില്‍ ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ. വിലക്കയറ്റം ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി.
പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ചു.
യുദ്ധം തുടര്‍ന്നുപോയാല്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകും .ക്ഷാമം പരിഹരിക്കാന്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ കൂടിയേ തീരൂ എന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ പറഞ്ഞു.