കൊളംബോ: ശ്രീലങ്കയെ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ മാലദ്വീപ് പാര്‍ലമെന്ററി സ്പീക്കറും മുന്‍ പ്രസിഡന്റുമായ മുഹമ്മദ് നശീദിനെ പ്രത്യേക സഹായിയായി നിയമിച്ച് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ.
രാജ്യം നേരിടുന്ന അത്യപൂര്‍വ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ വിദേശസഹായം നേടിയെടുക്കാന്‍ സഹായിക്കുകയാണ് നശീദിന്റെ ചുമതല. പ്രതിസന്ധിക്കാലത്ത് അഭയം തന്ന ദ്വീപുരാഷ്ട്രത്തെ സഹായിക്കാനുള്ള അവസരം സ്വീകരിക്കുമെന്ന് നശീദ് അറിയിച്ചു.
കഴിഞ്ഞ ദിവസം കൊളംബോ സന്ദര്‍ശിച്ച നശീദുമായി വിക്രമസിംഗെ രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. വിക്രമസിംഗെയുടെ ദീര്‍ഘകാല സുഹൃത്താണിദ്ദേഹം. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വക്താവും കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാളിയുമായ നശീദ് വിദേശരാജ്യങ്ങളില്‍ സ്വീകാര്യനാണ്. ഇന്ത്യയുമായും യു.എസുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ബാങ്കുകളെയും ബിസിനസ് സമൂഹത്തെയും സമീപിക്കാനാണ് തീരുമാനമെന്ന് നശീദ് മാധ്യമങ്ങളോട് പറഞ്ഞു. സാധ്യമാകുന്ന രീതിയില്‍ ശ്രീലങ്കയെ സഹായിക്കാന്‍ സന്നദ്ധമാണെന്ന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹും വ്യക്തമാക്കി.
അതിനിടെ, ശ്രീലങ്കയില്‍ ഈ മാസാദ്യം നടന്ന പ്രക്ഷോഭത്തിനിടെ 10 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സംഘര്‍ഷത്തിനിടെ 200 ലേറെ ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെ അനുകൂലികളും എതിരാളികളുമാണ് ഏറ്റുമുട്ടിയത്. രാജ്യത്ത് പെട്രോളിനായി കലാപം തുടരുകയാണ്. തലസ്ഥാനമായ കൊളംബോയിലേക്ക് പ്രധാന പാതകള്‍ വാഹനങ്ങളുമായി ജനം ഉപരോധിച്ചു. ഒരു ദിവസത്തേക്കുള്ള പെട്രോള്‍ മാത്രമെ ശേഖരത്തിലുള്ളൂ എന്ന് വിതരണ കമ്ബനികള്‍ അറിയിച്ചതോടെയാണ് ജനം സമരം തുടങ്ങിയത്.
അതേസമയം, ശ്രീലങ്കക്ക് അടിയന്തര സാമ്ബത്തിക സഹായം നല്‍കുമെന്ന് ലോകബാങ്കും എ.ഡി.ബിയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് ബാങ്കും ചേര്‍ന്നു രൂപവത്കരിച്ച കര്‍മസിമിതി അറിയിച്ചു.
കൊളംബോ: ശ്രീലങ്കയെ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ മാലദ്വീപ് പാര്‍ലമെന്ററി സ്പീക്കറും മുന്‍ പ്രസിഡന്റുമായ മുഹമ്മദ് നശീദിനെ പ്രത്യേക സഹായിയായി നിയമിച്ച് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ.
രാജ്യം നേരിടുന്ന അത്യപൂര്‍വ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ വിദേശസഹായം നേടിയെടുക്കാന്‍ സഹായിക്കുകയാണ് നശീദിന്റെ ചുമതല. പ്രതിസന്ധിക്കാലത്ത് അഭയം തന്ന ദ്വീപുരാഷ്ട്രത്തെ സഹായിക്കാനുള്ള അവസരം സ്വീകരിക്കുമെന്ന് നശീദ് അറിയിച്ചു.
കഴിഞ്ഞ ദിവസം കൊളംബോ സന്ദര്‍ശിച്ച നശീദുമായി വിക്രമസിംഗെ രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. വിക്രമസിംഗെയുടെ ദീര്‍ഘകാല സുഹൃത്താണിദ്ദേഹം. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വക്താവും കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാളിയുമായ നശീദ് വിദേശരാജ്യങ്ങളില്‍ സ്വീകാര്യനാണ്.
ഇന്ത്യയുമായും യു.എസുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ബാങ്കുകളെയും ബിസിനസ് സമൂഹത്തെയും സമീപിക്കാനാണ് തീരുമാനമെന്ന് നശീദ് മാധ്യമങ്ങളോട് പറഞ്ഞു. സാധ്യമാകുന്ന രീതിയില്‍ ശ്രീലങ്കയെ സഹായിക്കാന്‍ സന്നദ്ധമാണെന്ന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹും വ്യക്തമാക്കി.