ടോക്കിയോ: ജനാധിപത്യ രീതിയില്‍ കോവിഡ് മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രശംസിച്ചു. ടോക്കിയോയില്‍ ക്വാഡ് ഉച്ചകോടിയുടെ അവസാന സെഷനിലാണ് ജോ ബൈഡന്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ജനാധിപത്യ രാജ്യങ്ങള്‍ക്ക് പലതും നടപ്പിലാക്കാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതാണ് ഈ വിജയം. ലോകത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ചൈനയെയും റഷ്യയെയും പോലുള്ള സ്വേച്ഛാധിപത്യങ്ങള്‍ക്ക് കഴിയുമെന്ന മിഥ്യാധാരണയെ തകര്‍ത്തെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ ചൈനയുടെ പരാജയവുമായി ബൈഡന്‍ ഇന്ത്യയുടെ വിജയത്തെ താരതമ്യം ചെയ്തു. നമ്മുടെ രാജ്യങ്ങള്‍ക്ക് ഒരുമിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. ഭൂമിയിലുളളതില്‍ ഏറ്റവും അടുപ്പമുളളതാക്കി ഇന്ത്യ യുഎസ് ബന്ധത്തെ മാറ്റാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ബൈഡന്‍ പറഞ്ഞു.