ഫിലിപ്പീന്‍സില്‍ യാത്രാക്കപ്പലിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പോളില്ലോ ദ്വീപില്‍ നിന്ന് റിയല്‍ പട്ടണത്തിലേക്ക് 150 യാത്രാക്കാരുമായി യാത്ര തിരിച്ച കപ്പലിലാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ തീപിടിത്തമുണ്ടായത്.
തീപിടിച്ചതോടെ യാത്രാകപ്പലില്‍ നിന്ന് കടലിലേക്ക് ചാടിയ 120 ലേറെ പേരെ രക്ഷപ്പെടുത്തി. തലസ്ഥാനമായ മനിലയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള തുറമുഖത്ത് എത്തുന്നതിന് മുമ്പായിരുന്നു അപകടം.