ഇലോണ്‍ മസ്കിനെതിരെ നിയമ നടപടികള്‍ ആരംഭിച്ച് ട്വിറ്റര്‍ നിക്ഷേപകര്‍. കമ്ബനിയുടെ ഓഹരി വില താഴാന്‍ മസ്ക് മനപൂര്‍വം സ്വാധീനം ചെലുത്തിയെന്നും ട്വിറ്ററിലെ ഓഹരി വെളിപ്പെടുത്തുന്നത് വൈകിപ്പിച്ച് അമിത നേട്ടമുണ്ടാക്കിയെന്നുമാണ് പരാതി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം മസ്ക് എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് നിയമ നടപടിയുമായി നിക്ഷേപകര്‍ രംഗത്ത് വരുന്നത്. ബോട്ട് അക്കൌണ്ടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. 44 ബില്യണ്‍ ഡോളറിനാണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.
മാര്‍ച്ച് 14ന് മുമ്ബ് തന്നെ ട്വിറ്ററിന്റെ 5 ശതമാനത്തില്‍ അധികം ഓഹരികള്‍ മസ്ക് വാങ്ങിക്കൂട്ടിയിരുന്നു. എന്നാല്‍ ഇത് വെളിപ്പെടുത്താന്‍ ലോക കോടീശ്വരന്‍ പരാജയപ്പെട്ടെന്നാണ് ട്വിറ്റര്‍ ഇന്‍ക് നിക്ഷേപകര്‍ പറയുന്നത്. ഇങ്ങനെ മസ്ക് 156 മില്യണ്‍ ഡോളറിന്റെ ലാഭം ഉണ്ടാക്കിയെന്നും ആരോപണം ഉണ്ട്