ഡല്‍ഹി: 22 പേരുമായി പോയ നേപ്പാള്‍ വിമാനം കാണാതായി. വിമാനത്തില്‍ നാല് ഇന്ത്യക്കാരുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
നേപ്പാള്‍ നഗരമായ പൊഖാരയില്‍ നിന്ന് ജോംസോമിലേക്ക് പോകുകയായിരുന്ന വിമാനമാണ് കാണാതായത്.
‘മുസ്താങ് ജില്ലയിലെ ജോംസോമിന് മുകളിലുള്ള ആകാശപാതയില്‍ വിമാനം എത്തിയിരുന്നു. തുടര്‍ന്ന് വിമാനം ധൗലഗിരി പര്‍വതത്തിലേക്ക് വഴിതിരിച്ചുവിട്ടു, അതിനുശേഷം വിമാനവും കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനത്തിനായി തിരച്ചില്‍ തുടരുന്നു.’-ചീഫ് ഡിസ്ട്രിക് ഓഫീസര്‍ നേത്ര പ്രസാദ് ശര്‍മ്മ പറഞ്ഞു.
പത്തൊന്‍പത് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. താരാ എയര്‍ലൈന്‍സിന്റെ 9 NAET ഇരട്ട എഞ്ചിന്‍ വിമാനമാണ് കാണാതായത്.