അയര്‍ലന്റില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചതായി അയര്‍ലന്റ് ആരോഗ്യ ഏജന്‍സി അറിയിച്ചു. സംശയാസ്പദമായ മറ്റൊരു കേസും നിലവിലുണ്ടെന്നും പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് അറിയിച്ചു.
കുരങ്ങുപനി സ്ഥിരീകരിക്കാത്ത 20 രാജ്യങ്ങളില്‍ വൈറല്‍ രോഗം ലക്ഷണങ്ങള്‍ കാണുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ അണുബാധകള്‍ കൂടുതലും യൂറോപ്പിലാണ്.
ബെല്‍ജിയത്തില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് 21 ദിവസമാണ് ക്വാറന്റൈന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ 21 രാജ്യങ്ങളിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്