ബെയ്ജിങ്: മുന്നറിയിപ്പുമായി തായ്‍വാന്റെ വ്യോമപ്രതിരോധ മേഖലയിലേക്ക് 30 യുദ്ധവിമാനങ്ങളയച്ച് ചൈന. ജനുവരിക്കു ശേഷം ആദ്യമായാണ് ഇത്രയേറെ യുദ്ധവിമാനങ്ങള്‍ തായ്‍വാനു മുകളിലൂടെ പറത്തി ചൈന പ്രകോപനം തീര്‍ക്കുന്നത്.
തായ്‍വാന്‍ വ്യോമപ്രതിരോധ മേഖലയായ പ്രാട്ടാസിന്റെ വടക്കുകിഴക്കന്‍ മേഖലയിലൂടെയാണ് വിമാനങ്ങള്‍ പറന്നത്. അതേസമയം വിമാനങ്ങള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ മറികടന്നില്ല. ചൈന തായ്‍വാന്‍ അധിനിവേശം നടത്തുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയതിനു പിറകെയാണിത്. സുരക്ഷ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.എസ് അധികൃതര്‍ തായ്‍വാനിലെത്തിയിരുന്നു. അതേസമയം, പരിശീലനപ്പറക്കലിന്റെ ഭാഗമായാണ് യുദ്ധവിമാനങ്ങളയച്ചതെന്നാണ് ചൈനയുടെ വാദം.
ചൈനയുടെ നീക്കം തായ്‍വാനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.