ന്യൂഡല്‍ഹി: വളരുന്ന സാമ്ബത്തിക ശക്തിയായ ഇന്ത്യയും ചൈനയും ആഗോള സാമ്ബത്തിക വളര്‍ച്ചയുടെ പകുതി സംഭാവന ചെയ്യുന്നുവെന്ന് രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്).
ഐ.എം.എഫ് പുറത്തിറക്കിയ റീജനല്‍ ഇക്കണോമിക് ഔട്ട് ലുക്ക്-ഏഷ്യ ആന്‍ഡ് പസഫിക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
2023ല്‍ ഏഷ്യ-പസഫിക് മേഖല മികച്ച സാമ്ബത്തിക വളര്‍ച്ച രേഖപ്പെടുത്തി. 2022 വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ 4.6 ശതമാനമാണ് 2023ലെ വളര്‍ച്ചാ നിരക്ക്. 2022ല്‍ ഇത് 3.8 ശതമാനമായിരുന്നു. ആഗോള വളര്‍ച്ചയുടെ 70 ശതമാനം സംഭാവന ചെയ്യുന്നത് ഏഷ്യ-പസഫിക് മേഖലയാണെന്നും റിപ്പോര്‍ട്ട് വിവരിക്കുന്നു.
2023 എന്നത് ആഗോള സമ്ബദ് വ്യവസ്ഥക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വര്‍ഷമാണ്. പണനയത്തില്‍ കൂടുതല്‍ ശക്തമാക്കുന്നതും യുക്രെയ്ന്‍-റഷ്യന്‍ യുദ്ധം തുടരുന്നതുമാണ് സാമ്ബത്തിക ഭാരം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍.