Monday, May 12, 2025

HomeWorldസുഡാനില്‍ ഏഴു ദിവസത്തെ വെടിനിര്‍ത്തല്‍

സുഡാനില്‍ ഏഴു ദിവസത്തെ വെടിനിര്‍ത്തല്‍

spot_img
spot_img

ഖാര്‍ത്തൂം: സൈന്യവും അര്‍ധ സൈന്യ വിഭാഗവും തമ്മില്‍ രണ്ടാഴ്ചയിലധികമായി ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍.

സമാധാന ചര്‍ച്ചക്ക് വഴിതുറക്കാന്‍ ഏഴു ദിവസത്തെ വെടിനിര്‍ത്തലാണ് പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ ഏഴു വരെയാണ് വെടിനിര്‍ത്തല്‍. ഏപ്രില്‍ 25ന് 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഇരു വിഭാഗവും ലംഘിച്ചിരുന്നു.

വെടിനിര്‍ത്തല്‍ ഇന്നു മുതല്‍ പ്രാബല്യത്തിലാവുമെന്നും വിദേശ പൗരന്മാര്‍ക്ക് രാജ്യം വിടാനുള്ള സുരക്ഷിത പാത ഒരുക്കുന്നതിന്റെ കൂടി ഭാഗമായാണ് നടപടിയെന്നും സൗത്ത് സുഡാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൂട്ടപ്പലായനം തുടരുകയാണ്. ജനങ്ങള്‍ ഒഴിഞ്ഞതോടെ ഖാര്‍ത്തൂമിന്റെ വിവിധ ഭാഗങ്ങള്‍ വിജനമായി. ഈജിപ്തിന്റെ വടക്കന്‍ അതിര്‍ത്തിയിലേക്ക് പോകുന്ന ബസുകളിലും ട്രക്കുകളിലും സാധാരണക്കാര്‍ തിങ്ങിനിറഞ്ഞു. ചെങ്കടല്‍ തീരത്തുള്ള പോര്‍ട്ട് സുഡാനിലേക്കും പലരും പോയിട്ടുണ്ട്.

ഇതിനകം 73,000 പേര്‍ പലായനം ചെയ്തുവെന്നാണ് കണക്ക്. എട്ട് ലക്ഷത്തോളം പേര്‍ക്ക് നാടുവിടേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സിയുടെ വിലയിരുത്തല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments