Wednesday, June 7, 2023

HomeWorldലോകത്തെ ആദ്യ ഹൈഡ്രജന്‍ അര്‍ബന്‍ ട്രെയിന്‍ പുറത്തിറക്കി ചൈന

ലോകത്തെ ആദ്യ ഹൈഡ്രജന്‍ അര്‍ബന്‍ ട്രെയിന്‍ പുറത്തിറക്കി ചൈന

spot_img
spot_img

ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ അര്‍ബന്‍ ട്രെയിന്‍ പുറത്തിറക്കി ചൈന. ഷാങ്ഹായില്‍ നടന്ന ചൈന ബ്രാന്‍ഡ് ദിന പരിപാടിയില്‍ വച്ചാണ് ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ അര്‍ബന്‍ ട്രെയിന്‍ അനാച്ഛാദനം ചെയ്തത്.

ചൈന റെയില്‍വേ റോളിംഗ് സ്റ്റോക്ക് കോര്‍പ്പറേഷന്‍ (സിആര്‍ആര്‍സി) നിര്‍മ്മിച്ച ഗ്രീന്‍ ആന്‍ഡ് ലോകാര്‍ബണ്‍ ട്രെയിനിന് 600 കിലോമീറ്റര്‍ ദൂരപരിധിയില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടാനാകും. ഡീസലുമായി താരതമ്യം ചെയ്യുമ്ബോള്‍ ഹൈഡ്രജന്‍ ട്രെയിനിലൂടെ കാര്‍ബണ്‍ എമിഷന്‍ പ്രതിവര്‍ഷം പത്ത് ടണ്ണോളം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിജിറ്റല്‍, ഇന്റലിജന്റ് ഫീച്ചറുകള്‍ ഉപയോഗപ്പെടുത്തിയാണ് പുതിയ അര്‍ബന്‍ ട്രെയിന്‍ പുറത്തിറക്കിയിരിക്കുന്നത്.. ഓട്ടോമാറ്റിക് വേക്ക്‌അപ്പ്, ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട്‌സ്റ്റോപ്പ്, ഡിപ്പോയിലേക്ക് ഓട്ടോമാറ്റിക് റിട്ടേണ്‍ എന്നിങ്ങനെയുള്ള ഇന്റലിജന്റ് ഡ്രൈവിംഗ് ഫംഗ്ഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയിലാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments