ഡല്‍ഹി: ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക്. ഈ മാസം 19നാണ് അദ്ദേഹം ജപ്പാനിലേക്ക് യാത്ര തിരിക്കും.
ഇതിന് ശേഷം പപ്പുവ ന്യൂഗിനിയ, ഓസ്ട്രേലിയ എന്നിവിടങ്ങളും മോദി സന്ദര്‍ശിക്കും.
ഈ മാസം 19 മുതല്‍ 21 വരെ ജപ്പാനിലെ ഹിരോഷിമയിലാണ് ജി 7 ഉച്ചകോടി നടക്കുന്നത്. സമാധാനം, സുസ്ഥിരത, ആരോഗ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ലിംഗ നീതി, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, സഹകരണം തുടങ്ങിയ വിഷയങ്ങളിന്മേല്‍ നടക്കുന്ന വിവിധ സെഷനുകളില്‍ പ്രധാനമന്ത്രി സംസാരിക്കും. വിവിധ രാഷ്ട്രത്തലവന്മാരുമായും അദ്ദേഹം ചര്‍ച്ച നടത്തും.
ജപ്പാനില്‍ നിന്ന് 22ന് അദ്ദേഹം പപ്പുവ ന്യൂഗിനിയയിലേക്ക് തിരിക്കും. ഫോറം ഫോര്‍ ഇന്ത്യ പസഫിക് ഐലന്‍ഡ്സ് കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി സംബന്ധിക്കും. പപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരയ്ക്കൊപ്പമായിരിക്കും മോദിയും പങ്കെടുക്കുക. പപ്പുവ ന്യൂഗിനിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാറും.
തുടര്‍ന്ന് അദ്ദേഹം ഓസ്ട്രേലിയയില്‍ എത്തും. സിഡ്നിയില്‍ 22 മുതല്‍ 24 വരെ നടക്കുന്ന ക്വാഡ് രാഷ്ട്ര നേതാക്കളുടെ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും.