റോം : ഇറ്റലിയിലെ സാവിയോ നദി കരകവിഞ്ഞൊഴുകുന്നു. വടക്കുകിഴക്കന്‍ മേഖലയായ എമിലിയ-റൊമാഞ്ഞയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും എട്ടു പേര്‍ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു.
സാവിയോ നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും വലിയ തോതില്‍ വെള്ളംകയറി. റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന അനേകം കാറുകള്‍ ഒഴുകിപ്പോയതായും നാട്ടുകാര്‍ പറഞ്ഞു. 600 അഗ്‌നിശമന സേനാംഗങ്ങള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് സേവനം ചെയ്യുന്നുണ്ട്.
വെള്ളപ്പൊക്കം രൂക്ഷമായതിനാല്‍ ഈ വാരാന്ത്യത്തില്‍ ഇമോലയില്‍ നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് നിര്‍ത്തിവച്ചു. സ്‌കൂളുകള്‍ അടച്ചിടുകയും ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.