Tuesday, April 16, 2024

HomeWorldമോദിയുടെ അനുഗ്രഹം തേടി പാപ്വ ന്യൂ ഗിനിയന്‍ പ്രധാനമന്ത്രി, അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ലോക നേതാക്കള്‍

മോദിയുടെ അനുഗ്രഹം തേടി പാപ്വ ന്യൂ ഗിനിയന്‍ പ്രധാനമന്ത്രി, അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ലോക നേതാക്കള്‍

spot_img
spot_img

പോര്‍ട് മോറെസ്ബി: അനുഗ്രഹം തേടി പാപ്വ ന്യൂ ഗിനി പ്രധാനമന്ത്രി ജെയിംസ് മറാപെ മോദിയുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടി. പസഫിക് ദ്വീപ് രാഷ്ട്രങ്ങളിലെ രാഷ്ട്രത്തലവന്‍മാരുമായുള്ള കൂടിക്കാഴ്ചക്കായാണ് മോദി പാപ്വ ന്യൂ ഗിനിയിലെത്തിയത്. പ്രധാനമന്ത്രി ആദ്യമായാണ് ഈ ദ്വീപ് രാഷ്ട്രം സന്ദര്‍ശിക്കുന്നത്.

പാപ്വ ന്യൂ ഗിനിയിലെ ചൈനയുടെ സ്വാധീനം തടയുക എന്നതും സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

മോദി മോറെസ്ബി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെയായിരുന്നു കാലില്‍ തൊട്ട് പാപ്വ ന്യൂഗിനി പ്രധാനമന്ത്രിയുടെ ‘സാഹസം’. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഹാര്‍ദവമായി സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം. അനുഗ്രഹം തേടി ഒരു രാഷ്ട്രനേതാവിന്റെ കാലില്‍ മറ്റൊരു രാഷ്ട്രനേതാവ് തൊട്ടതിനെ അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നു തന്നെ വിശേഷിപ്പിക്കേണ്ടി വരും. മോദിയുടെ വരവിനോടനുബന്ധിച്ച് പാപ്വ ന്യൂഗിനിയില്‍ ദേശീയ ഗാനം അവതരിപ്പിച്ചിരുന്നു. ഒപ്പം ഗാര്‍ഡ് ഓഫ് ഹോണറും ഒരുക്കി.

ജപ്പാനിലെ ടോക്യോയില്‍ ജി7 രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മോദി ഇവിടേക്ക് പോയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments