ന്യൂയോര്‍ക്ക്: റോക്ക് ആൻഡ് റോള്‍ ക്വീൻ എന്നറിയപ്പെടുന്ന പ്രശസ്ത അമേരിക്കൻ ഗായിക ടിന ടെണര്‍ (83) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് സ്വിറ്റ്‌സര്‍ലൻഡിലെ സൂറിച്ചിനടുത്തുള്ള കുസ്‌നാച്ചിലെ വീട്ടിലായിരുന്നു അന്ത്യം.
റോക്ക് ആൻഡ് റോളിന്‍റെ മുൻഗാമികളിലൊരാളായ ടെണര്‍ 1950-കളിലാണ് തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. എട്ട് ഗ്രാമി പുരസ്കാരങ്ങളാണ് ടണര്‍ നേടിയത്. ഇതില്‍ ആറും 80 കളിലായിരുന്നു.
1988 ല്‍ റിയോഡി ഷാനിറോയില്‍നടന്ന അവരുടെ സംഗീത പരിപാടി കാണാനെത്തിയത് 180,000 പേരാണ്. ഇത് റിക്കാര്‍ഡാണ്. ഗായിക, ഗാനരചയിതാവ്, നര്‍ത്തകി, അഭിനേത്രി, എഴുത്തുകാരി എന്നീ നിലകളിലെല്ലാം ടിന പ്രതിഭ തെളിയിച്ചു