Thursday, April 25, 2024

HomeWorldതുര്‍ക്കിയില്‍ വീണ്ടും എർദോഗാന്‍ പ്രസിഡന്റ്

തുര്‍ക്കിയില്‍ വീണ്ടും എർദോഗാന്‍ പ്രസിഡന്റ്

spot_img
spot_img

ഇസ്തംബുള്‍: തുര്‍ക്കിയയെ നയിക്കാൻ വീണ്ടും എർദോഗാൻ. 97.94 ശതമാനം വോട്ടെണ്ണിയപ്പോള്‍ 52.15 ശതമാനം വോട്ട് നേടിയാണ് പീപ്പ്ള്‍സ് അലയൻസ് സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ റജബ് ത്വയ്യിബ് എർദോഗാൻ തെരഞ്ഞെടുക്കപ്പെട്ടത്.

എതിരാളി നേഷൻ അലയൻസിെന്റ കെമാല്‍ കിലിക്ദരോഗ്ലു 47.85 ശതമാനം വോട്ടും നേടി.

പ്രധാനമന്ത്രിയായും പ്രസിഡന്റായും 20 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന എർദോഗാൻ പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. അതേസമയം, പ്രധാന നഗരങ്ങളായ അങ്കാറയിലും ഇസ്താംബുളിലും കിലിക്ദരോഗ്ലുവാണ് മുന്നില്‍.

ഞായറാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 85.09 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 6.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. മേയ് 14ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും വിജയിക്കാനാവശ്യമായ 50 ശതമാനം വോട്ട് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് റണ്‍ ഓഫ് വേണ്ടി വന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments