Sunday, September 15, 2024

HomeWorldയുഎസ് - കാനഡ യാത്രാ നിയന്ത്രണങ്ങള്‍ ജൂലൈ 21 വരെ ദീര്‍ഘിപ്പിച്ചു

യുഎസ് – കാനഡ യാത്രാ നിയന്ത്രണങ്ങള്‍ ജൂലൈ 21 വരെ ദീര്‍ഘിപ്പിച്ചു

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡിസി: കനേഡിയന്‍ പൗരന്മാരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കി കഴിയുന്നതു വരെ കാനഡയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റെല്ലാ യാത്രകളും നിര്‍ത്തിവച്ചത് ജൂലൈ 21 വരെ നീട്ടി ഉത്തരവായി. അതിര്‍ത്തി അടച്ചിടുന്നതിനെതിരെ കനേഡിയന്‍ പ്രധാനമന്ത്രിക്ക് നിരവധി സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഉറച്ച നിലപാടെടുക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയില്‍ നിന്നു മാത്രമല്ല മറ്റു രാജ്യങ്ങളില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ യാത്ര നിരോധിച്ചിരിക്കുകയാണ്. മാര്‍ച്ച് 2020 നാണ് ആദ്യമായി കാനഡ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കനേഡിയന്‍ ജനസംഖ്യയി ഇതുവരെ 73.4 ശതമാനം പേര്‍ക്ക് ഒരു ഡോസെങ്കിലും വാക്‌സീന്‍ നല്‍കാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി അറിയിച്ചു. വെറും 5.5 ശതമാനം പേര്‍ക്കു മാത്രമേ രണ്ടു ഡോസു വാക്‌സീന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കു പോലും കോവിഡ് 19 മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുമെന്നും, ആ സാഹചര്യം പോലും ഒഴിവാക്കുന്നതിനാണ് ഇത്രയും കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ചരക്കുകള്‍ ഗ്രേയ്ഡ് ചെയ്യുന്നതിനോ കടത്തുന്നതിനോ നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും 2019 നെ അപേക്ഷിച്ചു ഇതില്‍ 17 ശതമാനം കുറവ് വന്നിട്ടുണ്ട്. തീരുമാനത്തെ കാനഡയുടെ ട്രോയ്ഡിങ് പാര്‍ട്ട്ണറായ യുഎസ് തെറ്റായ തീരുമാനമായിട്ടാണ് വിശേഷിപ്പിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments