കാബൂള്‍: ഇന്ത്യന്‍ ഉന്നതതല സംഘം അഫ്ഗാനിസ്താനില്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അഫ്ഗാന്‍ ഇടക്കാല വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്തഖിയുമായി മുതിര്‍ന്ന നയതന്ത്രജഞന്‍ ജെ.പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തി.
കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യ പ്രതിനിധിസംഘത്തെ അഫ്ഗാനിലേക്ക് അയക്കുന്നത്. ഇന്ത്യ-അഫ്ഗാന്‍ നയതന്ത്രബന്ധം, ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം എന്നിവയാണ് ചര്‍ച്ചയായതെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുല്‍ ഖാഹര്‍ ബല്‍ഖി ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ തുടക്കമെന്നാണ് സന്ദര്‍ശനത്തെ താലിബാന്‍ വിശേഷിപ്പിച്ചത്.