Tuesday, June 28, 2022

HomeWorldസെ​വ്റോ​ഡോ​ണ​റ്റ്സ്കി​ന്‍റെ കു​റ​ച്ചു ഭാ​ഗം തി​രി​ച്ചു​പി​ടി​ച്ചതാ​യി യു​ക്രെ​യ്ന്‍

സെ​വ്റോ​ഡോ​ണ​റ്റ്സ്കി​ന്‍റെ കു​റ​ച്ചു ഭാ​ഗം തി​രി​ച്ചു​പി​ടി​ച്ചതാ​യി യു​ക്രെ​യ്ന്‍

spot_img
spot_img

കീ​വ്: പോ​രാ​ട്ടം രൂ​ക്ഷ​മാ​യ സെ​വ്റോ​ഡോ​ണറ്റ്‌സ്‌ക് ന​ഗ​ര​ത്തി​ന്‍റെ കു​റ​ച്ചു ഭാ​ഗം റ​ഷ്യ​ന്‍ പ​ട്ടാ​ള​ത്തി​ല്‍​നി​ന്നു തി​രി​ച്ചു​പി​ടി​​ച്ച​താ​യി യു​ക്രെ​യ്ന്‍. കി​ഴ​ക്ക​ന്‍ യു​ക്രെ​യ്നി​ല്‍ ആ​ഴ്ച​ക​ളാ​യി മു​ന്നേ​റു​ന്ന റ​ഷ്യ​ക്കു​മേ​ല്‍ യു​ക്രെ​യ്ന്‍ പ​ട്ടാ​ള​ത്തി​ന് മേ​ല്‍​ക്കൈ ല​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്.

സെ​വ്റോ​ഡോ​ണ​റ്റ്‌സ്‌ക്​ന്‍റെ എ​ഴു​പ​തു ശ​ത​മാ​ന​വും റ​ഷ്യ പി​ടി​ച്ചെ​ടു​ത്തു​വെ​ന്നാ​ണ് യു​ക്രെ​യ്ന്‍ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. പാ​ശ്ചാ​ത്യ​ശ​ക്തി​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന ആ​യു​ധ​ങ്ങ​ള്‍​കൂ​ടി ല​ഭി​ച്ചാ​ല്‍ യു​ക്രെ​യ്ന്‍ സേ​ന​യ്ക്കു ശ​ക്ത​മാ​യി ചെ​റു​ത്തു​നി​ല്‍​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന വി​ല​യി​രു​ത്ത​ല്‍ ഇ​തോ​ടെ ശ​ക്ത​മാ​യി.

ലു​ഹാ​ന്‍​സ്ക് പ്ര​വി​ശ്യ​യി​ല്‍ റ​ഷ്യ​ക്കു കീ​ഴ​ട​ങ്ങാ​ത്ത ഏ​ക ന​ഗ​ര​മാ​ണ് സെ​വ്റോ​ഡോ​ണ​റ്റ്സ്ക്. യു​ദ്ധ​ഗ​തി നി​ര്‍​ണ​യി​ക്കു​ന്ന പോ​രാ​ട്ട​മാ​ണ് ആ​ഴ്ച​ക​ളാ​യി ഇ​വി​ടെ അ​ര​ങ്ങേ​റു​ന്ന​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. യു​ക്രെ​യ്ന്‍ പ​ട്ടാ​ള​ത്തി​ന് കൂ​ടു​ത​ല്‍ ആ​യു​ധ​ങ്ങ​ളും സാ​മ​ഗ്രി​ക​ളും ല​ഭ്യ​മാ​കാ​തി​രി​ക്കാ​നാ​യി സെ​വ്റോ​ഡോ​ണ​റ്റ്സി​ലേ​ക്കു​ള്ള പാ​ല​ങ്ങ​ള്‍ റ​ഷ്യ ബോം​ബി​ട്ടു ന​ശി​പ്പി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്.

ഇ​തി​നി​ടെ, കി​ഴ​ക്ക​ന്‍ യു​ക്രെ​യ്നി​ലെ ഡോ​ണ​റ്റ്സ്ക് പ്ര​വി​ശ്യ​യി​ല്‍ മ​രം​കൊ​ണ്ടു നി​ര്‍​മി​ച്ച പു​രാ​ത​ന സ​ന്യാ​സി​മ​ഠ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ യു​ക്രെ​യ്നും റ​ഷ്യ​യു​മാ​യി ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​ണ്ടാ​യി. യു​ദ്ധ​മു​ന്ന​ണി​യി​ലു​ള്ള സ്‌​വി​യാ​റ്റോ​ഹി​ര്‍​സ്ക് ലാ​വ്റ എ​ന്ന ഈ ​മ​ഠം റ​ഷ്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യ്ക്കു​ കീ​ഴി​ലു​ള്ള​താ​ണ്. റ​ഷ്യ​യാ​ണു തീ​പി​ടി​ത്തത്തി​നു പി​ന്നി​ലെ​ന്നും മേ​യ് 30ന് ​നാ​ലു സ​ന്യാ​സി​മാ​രെ റ​ഷ്യ​ന്‍ പ​ട്ടാ​ളം വ​ധി​ച്ചു​വെ​ന്നും യു​ക്രെ​യ്ന്‍ ആ​രോ​പി​ച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments