Thursday, April 25, 2024

HomeWorldതെക്കന്‍ ഉക്രയ്ന്‍, രാജ്യത്തിന്റെ ​ഭാ​ഗമാക്കാന്‍ റഷ്യ

തെക്കന്‍ ഉക്രയ്ന്‍, രാജ്യത്തിന്റെ ​ഭാ​ഗമാക്കാന്‍ റഷ്യ

spot_img
spot_img

കീവ്‌: ഉക്രയ്‌നില്‍ സൈനിക നടപടി നൂറു ദിവസം പിന്നിടുമ്ബോള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ രാജ്യത്തിന്റെ ഭാ​ഗമാക്കാന്‍ നീക്കം നടത്തി റഷ്യ.

പലയിടത്തും ഉക്രയ്‌ന്‍ കറന്‍സിയായ ഹ്രിവ്‌നിയ നിരോധിച്ച്‌ പകരം റൂബിള്‍ പ്രചാരത്തിലാക്കുന്നു. പൗരന്മാര്‍ക്ക്‌ റഷ്യന്‍ പാസ്‌പോര്‍ട്ടും നല്‍കിതുടങ്ങി. അധീനതയിലായ തെക്കന്‍ ഉക്രയ്‌ന്‍ മേഖലകളിലാണ് ഈ നീക്കം.

കെര്‍സണ്‍ മേഖലയില്‍ റൂബിളാണ്‌ ഇപ്പോള്‍ ഔദ്യോഗിക കറന്‍സി. സപോറിഴ്‌ഷ്യ മേഖലയിലുള്ളവര്‍ക്ക്‌ പാസ്‌പോര്‍ട്ടും നല്‍കി. ഭൂരിഭാഗം പേരും റഷ്യന്‍ ഭാഷ സംസാരിക്കുന്ന കിഴക്കന്‍ യൂറോപ്പിലെ ഡോണ്‍ബാസ്‌ മേഖലയിലുള്ളവരും റഷ്യയുടെ ഭാഗമാകാനാണ്‌ ആഗ്രഹിക്കുന്നത്‌. ഇവിടെയും ഏറ്റുമുട്ടല്‍ തുടരുന്നു. തുടക്കത്തിലേ പിടിച്ചെടുത്ത മെലിറ്റോപോള്‍പോലുള്ള പ്രദേശങ്ങളില്‍ മേയര്‍മാരെയും മറ്റും റഷ്യ മാറ്റി നിയമിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments