സിയോള്‍: നോർത്കൊറിയയ്‌ക്ക് മറുപടിയുമായി സൗത്ത് കൊറിയയുടെ മിസൈല്‍ വിക്ഷേപണം. കഴിഞ്ഞ ദിവസങ്ങളില്‍ നോർത്ത് കൊറിയ നടത്തിയ ആയുധ പരീക്ഷണങ്ങള്‍ക്ക് മറുപടിയായാണ് സൗത്ത് കൊറിയയും അമേരിക്കയും മിസൈല്‍ പരീക്ഷണം നടത്തിയത്.
ജപ്പാന്‍ കടലിലേയ്‌ക്ക് എട്ടോളം ബാലിസ്റ്റിക് മിസൈലാണ് ഇരു രാജ്യങ്ങളും സംയുക്തമായി വിക്ഷേപിച്ചത്.
ദക്ഷിണ കൊറിയയുടെ തീരങ്ങളിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നോർത്ത് കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. യുഎസ് വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം സിയോളും വാഷിംഗ്ടണും പൂര്‍ത്തിയാക്കിയതിന് തൊട്ട് പിന്നാലെയാണ് സൗത്ത് കൊറിയയുടെ ഭാഗത്ത് നിന്നും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണണമുണ്ടായത്. ഉത്തര കൊറിയ തൊടുത്ത എട്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തിയെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിക്കുകയും തങ്ങളുടെ ആയങ്ക പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു.