Friday, March 29, 2024

HomeWorldചൈനയില്‍ കനത്ത മഴ; പത്ത് മരണം

ചൈനയില്‍ കനത്ത മഴ; പത്ത് മരണം

spot_img
spot_img

ബീജിങ്: ചൈനയില്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച മഴ ശക്തമായി തുടരുന്നതായി റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ആളുകളെ പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

മധ്യ ചൈനയില്‍ 286,000 പേരെ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ട്. ഹുനാന്‍ പ്രവിശ്യയിലെ 2,700ലധികം വീടുകള്‍ തകര്‍ന്നു. കനത്ത മഴയില്‍ ഇതുവരെ പത്ത് പേര്‍ മരണപ്പെടുകയും മൂന്നു പേരെ കാണാതാവുക‍യും ചെയ്തെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കനത്ത മഴ തുടരുന്നതിനാല്‍ ഹുനാന്‍ പ്രവിശ്യയിലെ നദികളുടെയും തടാകങ്ങളുടെയും ജലനിരപ്പ് ഗണ്യമായി ഉയരുകയാണെന്ന് പ്രവിശ്യ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രദേശത്ത് ആദ്യമായാണ് ഇത്രയും മഴ രേഖപ്പെടുത്തുന്നത്. 1.79 ദശലക്ഷം പേര്‍ ദുരിതബാധിതരാണ്.

എന്നാല്‍, ദുരന്തങ്ങള്‍ തടയാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സമയോചിതയായി എടുത്തിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. അതേസമയം, മനുഷ്യന്‍റെ ഇടപെടല്‍ മൂലമുളള കാലാവസ്ഥ വ്യതിയാനമാണ് കനത്തമഴക്കും ദുരിതങ്ങള്‍ക്കും കാരണമായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments