ബെയ്ജിംഗ്: ശ്രീലങ്കയില്‍ ഇന്ത്യ നടത്തിയ മഹത്തരമായ പരിശ്രമങ്ങളെ പ്രകീര്‍ത്തിച്ച് ചൈന രംഗത്തെത്തി.
ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങളെ തിരിച്ചറിയുന്നുവെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് സാവോ ലിജിയാന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ഇന്നലെ പറഞ്ഞത്.
ഇന്ത്യയുമായും മറ്റ് വിദേശരാജ്യങ്ങളുമായും ചേര്‍ന്നു ശ്രീലങ്കയെ സഹായിക്കാന്‍ ചൈന തയാറാണെന്നും അദ്ദേഹം പറഞ്ഞു. സാന്പത്തിക പ്രതിസന്ധിക്കിടയിലും ശ്രീലങ്കയെ സഹായിക്കാന്‍ ചൈന തയാറാവുന്നില്ലെന്ന് പ്രസിഡന്റ് ഗോത്താബയ രാജപക്സെ പ്രസ്താവന നടത്തി മൂന്നുദിവസത്തിനുശേഷമാണു ചൈനയുടെ പ്രതികരണം.