Thursday, June 30, 2022

HomeWorld10 ലക്ഷം കഞ്ചാവ് ചെടികള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്ത് തായ്‌ലന്‍ഡ്

10 ലക്ഷം കഞ്ചാവ് ചെടികള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്ത് തായ്‌ലന്‍ഡ്

spot_img
spot_img

തായ്‌ലന്‍ഡില്‍ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയതിന് പിന്നാലെ 10 ലക്ഷം കഞ്ചാവുചെടികള്‍ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി തായ്‌ലാന്‍ഡ് ഭരണകൂടം വ്യക്താക്കി.

അടുത്ത മാസം മുതല്‍ കഞ്ചാവ് ചെടി വിതരണം ആരംഭിക്കും. വീട്ടില്‍ ഉള്‍പ്പടെ കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളാണ് തായ്‌ലാന്‍ഡ് എടുത്തുകളഞ്ഞത്.

തായ്‌ലന്‍ഡില്‍ ഏറെപേരും കഞ്ചാവുകൃഷി ചെയ്യുന്നവരാണ്. കഞ്ചാവിനെ നാണ്യവിളയായി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ തായ്‌ലാന്‍ഡില്‍ നടക്കുന്നത്. കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് തായ്‌ലാന്‍ഡ്. കൃഷിയേയും ടൂറിസത്തേയും പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് കഞ്ചാവ് നിയമവിധേയമാക്കിയത് .

ഗാര്‍ഹിക വിളകള്‍ പോലെ കഞ്ചാവ് ചെടികള്‍ വളര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിന്‍ ചര്‍ണ്‍വിരാകുല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യണമെന്ന ആവശ്യവുമായി രം​ഗത്തെത്തിയവരില്‍ പ്രമുഖനാണ് മന്ത്രി അനുതിന്‍ ചര്‍ണ്‍വിരാകുല്‍.

തായ്‌ലന്‍ഡിലെ താമസക്കാര്‍ക്ക് സ്വന്തം ഉപയോ​ഗത്തിനോ ചെറുകിട വാണിജ്യ സംരംഭത്തിന്റെ ഭാഗമായോ കഞ്ചാവ് കൃഷി നടത്താം.ഇപ്പോഴും കഞ്ചാവിന്റെ വന്‍കിട ബിസിനസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വീട്ടില്‍ വളര്‍ത്തുന്നതുവഴി ഓരോ വര്‍ഷവും നൂറുകണക്കിന് മില്ല്യണ്‍ ഡോളര്‍ സമ്ബാദിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments