Thursday, April 25, 2024

HomeWorldതായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധം തുടങ്ങാന്‍ മടിക്കില്ല: യു.എസിന് ചൈനയുടെ മുന്നറിയിപ്പ്

തായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധം തുടങ്ങാന്‍ മടിക്കില്ല: യു.എസിന് ചൈനയുടെ മുന്നറിയിപ്പ്

spot_img
spot_img

ബീജിംഗ് : തായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ ഒരു യുദ്ധം ആരംഭിക്കാന്‍ തങ്ങള്‍ മടിക്കില്ലെന്ന മുന്നറിയിപ്പുമായി ചൈന.

യു.എസ് ഡിഫന്‍സ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനുമായി ഇന്നലെ സിംഗപ്പൂരില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെന്‍ഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

”തായ്‌വാനെ ചൈനയില്‍ നിന്ന് അകറ്റാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, എന്ത് വില കൊടുത്തും യുദ്ധം തുടങ്ങാന്‍ ചൈനീസ് സൈന്യം മടികാണിക്കില്ല.” വെയ് വ്യക്തമാക്കി. തായ്‌വാന്റെ സ്വാതന്ത്ര്യ ഗൂഢാലോചനകള്‍ തകര്‍ക്കുമെന്നും തായ്‌വാന്‍ ചൈനയുടേതാണെന്നും ചൈനയെ തടയാന്‍ തായ്‌വാനെ ഉപയോഗിക്കുന്നത് ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തായ്‌വാനെ അസ്ഥിരപ്പെടുത്തുന്ന നടപടികളില്‍ നിന്ന് ചൈന വിട്ടുനില്‍ക്കണമെന്ന ലോയ്‌ഡ് ഓസ്റ്റിന്റെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു വെയ്. സ്വയംഭരണാധികാരമുള്ള ജനാധിപത്യ ദ്വീപായ തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നണ് ചൈനയുടെ വാദം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments