Tuesday, June 28, 2022

HomeWorldഇറ്റലിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഏഴ് പേർ മരിച്ചു

ഇറ്റലിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഏഴ് പേർ മരിച്ചു

spot_img
spot_img

റോം: ഇറ്റലിയിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണസംഖ്യ ഏഴായി. അപകടസ്ഥലത്തുനിന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ടു ദിവസം മുമ്ബാണു കോപ്റ്റര്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. ലൂക്കയില്‍നിന്നു വടക്കന്‍ നഗരമായ ട്രെവിസോയിലേക്കു പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

യാത്രയ്ക്കിടെ മലമേഖലയില്‍ കോപ്റ്റര്‍ തകര്‍ന്നുവീണതായി ടസ്‌കാനി റീജന്‍ ഗവര്‍ണര്‍ യൂജീനിയോ ജിനായി സ്ഥിരീകരിച്ചിരുന്നു. ഏഴുപേരാണു കോപ്റ്ററിലുണ്ടായിരുന്നത്.

നാലു തുര്‍ക്കി വ്യവസായികളും, രണ്ട് ലെബനന്‍ പൗരന്മാരുമാണ് കോപ്റ്ററിലുണ്ടായിരുന്നത്. ഇറ്റാലിയന്‍ സ്വദേശി പൈലറ്റും അപകടത്തില്‍ മരിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments