പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
അമൈലോയ്‌ഡോസിസ്‌എന്ന രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മുഷറഫ് കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് കുടുംബം അറിയിച്ചത്.
മജ്ജയ്ക്കകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനായ അമൈലോയ്ഡ് ഹൃദയത്തിലോ വൃക്കകളിലോ കരളിലോ മറ്റ് അവയവങ്ങളിലോ നിക്ഷേപിക്കപ്പെടുന്ന അവസ്ഥയാണ് അമൈലോയ്‌ഡോസിസ്. അപൂര്‍വ രോഗമായ ഇത് ബാധിച്ചാല്‍ മരുന്നുകളിലൂടെയും കീമോതെറാപ്പിയിലൂടെയും മൂലകോശം മാറ്റിവയ്ക്കുന്നതിലൂടെയും ആശ്വാസം കണ്ടെത്താമെന്നാല്ലാതെ പൂര്‍ണമായും മുക്തി നേടാനാകില്ല. ഗുരുതരമാകുന്നതോടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് മരണം സംഭവിക്കും.
നേരത്തെ മുഷറഫ് മരിച്ചതായി വന്ന റിപ്പോർട്ടുകൾ കുടുംബം നിഷേധിച്ചിരുന്നു