കീവ്: ഉക്രയ്നിലെ കിഴക്കന്‍ മേഖലയിലെ പ്രതിരോധം ശക്തമാക്കിയ റഷ്യന്‍ സൈന്യം സെവെറോഡൊനാറ്റ്സ്ക് പിടിച്ചെടുക്കാനൊരുങ്ങുന്നു.
നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകര്ക്കപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും തോല്വിയോ ജയമോ പ്രഖ്യാപിച്ചിട്ടില്ല. കൂടുതല്‍ ശക്തമായ ആയുധങ്ങള് വേണമെന്ന് പാശ്ചാത്യരാജ്യങ്ങളോട് ഉക്രയ്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മൈക്കലോവ്, ഖര്ക്കീവ് മേഖലകളില്‍ മൂന്ന് ഉക്രയ്ന് യുദ്ധവിമാനങ്ങള് വ്യോമപ്രതിരോധ സേന തകര്ത്തതായി റഷ്യന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എന്നാല്‍, യുദ്ധത്തില്‍ ഉക്രയ്ന് ജയിക്കാന് പോവുകയാണെന്ന് ഓണ്ലൈനായി സിംഗപ്പുരിലെ സമ്മേളനത്തില്‍ പങ്കെടുത്ത ഉക്രയ്ന് പ്രസിഡന്റ് വ്ലാദിമിര് സെലന്സ്കി അവകാശപ്പെട്ടു.