Thursday, December 5, 2024

HomeWorldനൂപുര്‍ ശര്‍മയ്‌ക്ക് പിന്തുണ; ഡച്ച്‌ നിയമസഭാംഗം ഗീര്‍ത് വൈല്‍ഡേഴ്സിന് വധഭീഷണി

നൂപുര്‍ ശര്‍മയ്‌ക്ക് പിന്തുണ; ഡച്ച്‌ നിയമസഭാംഗം ഗീര്‍ത് വൈല്‍ഡേഴ്സിന് വധഭീഷണി

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതമൗലികവാദികളില്‍ നിന്നും ഭീഷണി നേരിടുന്ന മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച ഡച്ച്‌ നിയമസഭാംഗം ഗീര്‍ത് വൈല്‍ഡേഴ്സിന് മതമൗലികവാദികളുടെ വധഭീഷണി.

വൈല്‍ഡേഴ്സ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഭീഷണികളുടെ സ്ക്രീന്‍ഷോട്ടുകളും അദ്ദേഹം പങ്കുവെച്ചു.

ധീരയായ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് നൂറുകണക്കിന് വധഭീഷണികളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും എന്റെ നിലപാട് മാറാന്‍ പോകുന്നില്ല. ഇത് എന്നെ കൂടുതല്‍ ദൃഢനിശ്ചയമുള്ളവനാക്കുകയാണ്. നൂപുര്‍ ശര്‍മ്മയ്‌ക്കുള്ള ഐക്യദാര്‍ഢ്യം ഞാന്‍ ഒരിക്കല്‍ക്കൂടി പ്രഖ്യാപിക്കുകയാണ്. കാരണം, തിന്മയ്‌ക്ക് ഒരിക്കലും വിജയിക്കാനാകില്ല. വൈല്‍ഡേഴ്സ് ട്വീറ്റ് ചെയ്തു. അശ്ലീല ചുവയുള്ള ഭീഷണികളാണ് പലപ്പോഴും ഗീര്‍ത് വൈല്‍ഡേഴ്സിന് ലഭിക്കുന്നത്.

പ്രവാചകനിന്ദ നടത്തിയെന്ന ആരോപണത്തില്‍ ഇന്ത്യ മാപ്പ് പറയണമെന്ന വിവാദത്തിലാണ് ഗീര്‍ത് വൈല്‍ഡേഴ്സ് പ്രതികരിച്ചത്. പ്രവാചകനെതിരെ നേതാക്കള്‍ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യ എന്തിന് മാപ്പ് പണയണമെന്ന് ഗീര്‍ത് ചോദിച്ചു. ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്നും ഭീഷണിപ്പെടുത്തുന്ന രാജ്യങ്ങള്‍ക്ക് മുന്നില്‍ അടിപതറരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments