ഖാര്‍ത്തൂം : ആയിരക്കണക്കിന് ചെമ്മരിയാടുകളെ തിക്കിനിറച്ച് പുറപ്പെട്ട കപ്പല്‍ സുഡാനിലെ ചെങ്കടല്‍ തുറമുഖമായ സുആകിന് സമീപം മുങ്ങി.
കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെട്ടെന്നാണ് വിവരം. സുഡാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്നു കപ്പല്‍.
ഇന്നലെ രാവിലെയാണ് 15,800 ചെമ്മരിയാടുകളുമായി ബാദ്ര് 1 എന്ന കപ്പല്‍ മുങ്ങിയത്. 9,000 ചെമ്മരിയാടുകളെയായിരുന്നു ഈ കപ്പലിന് ഉള്‍ക്കൊള്ളാനാവുന്ന പരിധി.