പാരീസ്: ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഞായറാഴ്ച ആരംഭിച്ചു.577 അംഗ ദേശീയ അസംബ്ലിയിലേക്ക് ആറായിരത്തോളം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
ആദ്യഘട്ടത്തില്‍ കേവല ഭൂരിപക്ഷവും മണ്ഡലത്തിലെ മൊത്തം വോട്ടിന്റെ 25 ശതമാനവും ലഭിക്കുന്നവരെയാണ് ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുക്കുക. ഇതു ലഭിച്ചില്ലെങ്കില്‍ മണ്ഡലത്തിലെ 12.5 ശതമാനം വോട്ട് ലഭിച്ചവര്‍ക്ക് ജൂണ്‍ 19നു നടക്കുന്ന രണ്ടാംഘട്ടത്തില്‍ മത്സരിക്കാം. മേയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മക്രോണ്‍ വീണ്ടും വിജയിച്ചിരുന്നു.
photo courtesy; CBC news