രാജ്യത്തെ എണ്ണ ഇറക്കുമതിയില്‍ രണ്ടാമത്തെ വലിയ വിതരണക്കാരായി റഷ്യ. ഇറാഖില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
കണക്കുകള്‍ പ്രകാരം, മെയ് മാസത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്നും 25 ദശലക്ഷം ബാരല്‍ ക്രൂഡോയില്‍ വാങ്ങിയിട്ടുണ്ട്.
മുന്‍പ് എണ്ണ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്ത് സൗദി അറേബ്യ ആയിരുന്നു. മെയ് മാസത്തെ കണക്കുകള്‍ അനുസരിച്ച്, സൗദിയെ പിന്തള്ളിയാണ് റഷ്യ രണ്ടാം സ്ഥാനത്ത് എത്തിയത്. 2022 ന്റെ ആദ്യ പാദത്തില്‍ റഷ്യയില്‍ നിന്നുള്ള മൊത്തം ഇറക്കുമതി ഒരു ശതമാനം മാത്രമായിരുന്നു. ഏപ്രില്‍ മാസത്തില്‍ ഇത് 5 ശതമാനമായി വര്‍ദ്ധിച്ചു.
യുക്രൈന്‍ യുദ്ധത്തിന് ശേഷം ക്രൂഡോയില്‍ വിലയില്‍ റഷ്യ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യ പ്രയോജനപ്പെടുത്തിയതോടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ദ്ധിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.