Saturday, April 20, 2024

HomeWorldഈജിപ്തില്‍ ക്രിസ്ത്യന്‍ പുരോഹിതനെ കുത്തിക്കൊലപ്പെടുത്തിയ ആള്‍ക്ക് വധശിക്ഷ

ഈജിപ്തില്‍ ക്രിസ്ത്യന്‍ പുരോഹിതനെ കുത്തിക്കൊലപ്പെടുത്തിയ ആള്‍ക്ക് വധശിക്ഷ

spot_img
spot_img

കെയ്റോ: ഈജിപ്തില്‍ കോപ്‌ടിക് ക്രിസ്ത്യന്‍ പുരോഹിതനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പരമോന്നത കോടതി വധശിക്ഷ വിധിച്ചു.

പുരോഹിതനായ അര്‍സാനിയോസ് വാഹിദിനെ (56) വധിച്ച കേസില്‍ നെഹ്‌റു തഫീഖിനാണ് (60) അലക്സാന്‍ഡ്രിയയിലെ കോടതി വധശിക്ഷ വിധിച്ചത്. അലക്സാന്‍ഡ്രിയയിലെ ബീച്ചില്‍ കഴിഞ്ഞ ഏപ്രിലിലാണ് വാഹിദിനു നേരെ ആക്രമണം നടന്നത്.

സമീപകാലത്തായി ഈജിപ്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നുവരുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നു കോടതി കണ്ടെത്തി.ഭീകരവാദ പശ്ചാത്തലമുള്ളയാളാണ് തഫീഖ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2017 സെപ്തംബറില്‍ ഐഎസ് ബന്ധമുള്ള ഭീകരന്‍ കെയ്‌റോയില്‍ 82 വയസ്സുള്ള ക്രിസ്ത്യന്‍ ഡോക്ടറെ കുത്തിക്കൊന്നിരുന്നു. അടുത്തവര്‍ഷം അക്രമിയെ വധശിക്ഷയ്ക്ക് വിധേയനാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments