ഇസ്ലാമാബാദ്: പാകിസ്താന്‍ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി നേരിടാന്‍ ചായ കുടിയ്‌ക്കുന്നത് കുറയ്‌ക്കണമെന്ന നിര്‍ദ്ദേശവുമായി മന്ത്രി അഹ്‌സല്‍ ഇഖ്ബാല്‍.
ജനങ്ങള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന സാധനങ്ങള്‍ കുറയ്‌ക്കണമെന്നും ചായകുടി കുറച്ചാല്‍ തന്നെ രാജ്യം രക്ഷപ്പെടുമെന്നും അഹ്‌സല്‍ ഇഖ്ബാല്‍ പറഞ്ഞു.
‘തേയില ഇറക്കുമതി ചെയ്യാന്‍ രാജ്യത്തിന് പണം കടം വാങ്ങേണ്ടിവരുന്നു, രാജ്യത്തിന്റെ നിലവിലെ സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പ്രതിദിനം ഒന്നോ രണ്ടോ കപ്പ് ചായയെങ്കിലും കുറയ്‌ക്കാന്‍ ജനങ്ങളോട് ഞാന്‍ അഭ്യര്‍ിക്കുകയാണ്. ഇറക്കുമതി സര്‍ക്കാരിന് അധിക സാമ്ബത്തിക സമ്മര്‍ദ്ദം ചെലുത്തുന്നതാണ് പ്രധാന പ്രശ്‌നം.
കടം വാങ്ങിയ പണം ഉപയോഗിച്ചാണ് നിലവില്‍ തേയില ഇറക്കുമതി ചെയ്യുന്നത്. ഒരു ദിവസം ഒരു കപ്പ് ചായ മാത്രം കുടിക്കുന്നത് പതിവാക്കിയാല്‍ വലിയൊരു തുക ലാഭിക്കാം’ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് ഇറക്കുമതി ചെയ്തത്.
ചായകുടി കുറയ്‌ക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശംവലിയ വിമര്‍ശനത്തിന് കാരണമായി. പൊതു സ്വത്ത് ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ വസതിയിലെ നീന്തല്‍ക്കുളം പുതുക്കിപ്പണിയുന്നതും അത്യാഢംബര അത്താഴവിരുന്നുകള്‍ നടത്തുന്നതും പാക് ജനത ചോദ്യം ചെയ്തു. ജനോപകാരപ്രദമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാതെ ചായ കുറയ്‌ക്കണമെന്ന ഉത്തരവിനെ മാനിക്കില്ലെന്ന് ജനം പറഞ്ഞു.
കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് നിലവില്‍ പാകിസ്താന്‍. സാമ്ബത്തിക പ്രശ്‌നം രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കള്‍, വാതകം, ഇന്ധനം എന്നിവയുടെയും വില ഉയരുകയാണ്.