ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഫ്‌ലോട്ടിംഗ് റെസ്റ്റോറന്റായിരുന്ന ഹോങ്കോങ്ങിലെ ജംബോ ഫ്‌ലോട്ടിംഗ് റെസ്റ്റോറന്റ് കടലില്‍ മുങ്ങി. ആര്‍ക്കും പരിക്കില്ല. ദക്ഷിണ ചൈനാ കടലിലെ പ്രതികൂല കാലാവസ്ഥ കാരണം കടലില്‍ മറിയുകയിരുന്നു. മൂന്ന് നില കപ്പല്‍ ആയ ജംബോ കിംഗ്ഡം ആഡംബര ഹോട്ടല്‍ 46 വര്‍ഷം പഴക്കമുള്ളതാണ്.
അപകടത്തില്‍ ഹോട്ടലിലെ അംഗങ്ങള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ചുമതലക്കാരായ അബര്‍ഡീന്‍ റെസ്റ്റോറന്റ് എന്റര്‍പ്രൈസസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ 1,000 മീറ്ററിലധികം (താഴ്ചയിലാണ് കപ്പല്‍ മുങ്ങിയ നിലയിലുള്ളത്. ഇവിടെനിന്നുള്ള രക്ഷാപ്രവര്‍ത്തനം അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഹോങ്കോങ്ങ് ടൂറിസത്തിന്റെ ഐക്കണ്‍ ആയി ഈ ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റിനെ വിശേഷിപ്പിച്ചിരുന്നു.
ചൈനീസ് സാമ്രാജ്യത്തിലെ കൊട്ടാര സദൃശമായ ഈ കപ്പല്‍, 1976 മുതല്‍ അതിഥികളെ സ്വീകരിച്ചുപോരുന്നു. നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ദിശയിലാണ് അരനൂറ്റാണ്ടോളം നങ്കൂരമിട്ടിരുന്നത്.