ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരൻ. മാതാപിതാക്കൾക്കൊപ്പം ദുബായിൽ സ്ഥിരതാമസമാക്കിയ പത്ത് വയസ്സുകാരൻ റെയൻഷ് സുരാനിയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്.
അഞ്ച് വയസു മുതൽ തന്നെ റെയൻഷ് യോഗയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന് അമ്മ ആഷ്ന സുരാനി പറയുന്നു. അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണ കൂടി ലഭിച്ചതോടെ റെയൻഷ് യോഗയിൽ കൂടുതൽ ശ്രദ്ധിച്ചെന്നും വളരെ വേഗം സ്വായത്തമാക്കിയെന്നും അമ്മ പറഞ്ഞു.