Wednesday, November 6, 2024

HomeWorld30 ചൈനീസ് വിമാനങ്ങള്‍ തായ്‌വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപണം

30 ചൈനീസ് വിമാനങ്ങള്‍ തായ്‌വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപണം

spot_img
spot_img

തായ്‌പേയ്: തായ്‌വാനെ അധീനതയിലാക്കാന്‍ ചൈനയുടെ നീക്കം ശക്തമാകുന്നതായി ആരോപണം. നിരന്തരം യുദ്ധവിമാനങ്ങളയക്കുന്ന ചൈന ഇന്നലെ 30 വിമാനങ്ങളുടെ വ്യൂഹത്തെ തായ്‌വാന്‍ വ്യോമാതിര്‍ത്തി കടത്തിയാണ് പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.

അമേരിക്ക തായ്‌വാനെ സഹായിച്ചാല്‍ പസഫിക്കിലെ എല്ലാ അമേരിക്കന്‍ താവളങ്ങളും തകര്‍ക്കുമെന്ന മുന്നറിയിപ്പ് ചൈന നടത്തിയതിന് പിന്നാലെയാണ് വിമാനങ്ങളുമായുള്ള പ്രകോപനം.

കൊറോണ വ്യാപനം ആരംഭിച്ചതു മുതല്‍ തായ്വാന്‍-ചൈന ബന്ധത്തിലുണ്ടായ വിള്ളല്‍ അമേരിക്ക മുതലെടുത്തുവെന്നാണ് ചൈനയുടെ വിദേശകാര്യവകുപ്പ് ആരോപിക്കുന്നത്. ചൈന സ്വതന്ത്ര രാജ്യമായി ഇതുവരെ അംഗീകരിക്കാത്ത തായ്‌വാനെ സ്വതന്ത്രമാക്കാനുള്ള നീക്കവുമായി അമേരിക്ക നീങ്ങുന്നതിനെ കടുത്ത ഭാഷയിലാണ് ചൈന വിമര്‍ശിക്കുന്നത്. പസഫിക്കില്‍ ക്വാഡ് സഖ്യരൂപീകരണം പോലും തങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക മുന്നേറ്റമാണെന്നും അതിനെ തകര്‍ക്കുമെന്നും ചൈന ആവര്‍ത്തിക്കുകയാണ്.

കൊറോണ വ്യാപനം ചൈനയുടെ വുഹാന്‍ ലാബില്‍ നിന്നാണെന്ന വാര്‍ത്ത തെളിവ് സഹിതം പുറത്തുവിട്ടതാണ് തായ്വാനോടുള്ള ചൈനയുടെ ശത്രുത കടുക്കാന്‍ കാരണം. പിന്നാലെ ലോകാരോഗ്യ സംഘടന തായ്വാനെ ആഗോള ആരോഗ്യ മേഖല കൂട്ടായ്മയിലും ഉള്‍പ്പെടുത്തി. പിന്നാലെ അമേരിക്കയുടെ വാണിജ്യ പ്രതിരോധ പങ്കാളിത്തമാണ് തായ്വാന് ആത്മവിശ്വാസം പകര്‍ന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments