ജോര്‍ദാനിലെ തെക്കന്‍ തുറമുഖ നഗരമായ അക്കാബയില്‍ വിഷവാതകം ചോര്‍ന്നു. വിഷവാതകം ശ്വസിച്ച് പത്ത് പേര്‍ മരിക്കുകയും 250 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഗ്യാസ് ടാങ്ക് കൊണ്ടുപോകുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായതെന്ന് ഔദ്യോഗിക ‘ജോര്‍ദാന്‍ ടിവി’ റിപ്പോര്‍ട്ട് ചെയ്തു.
ടാങ്കറില്‍ ഏതുതരം വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിവായിട്ടില്ല. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയതിന് ശേഷം പ്രദേശം സീല്‍ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. 199 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണെന്ന് സര്‍ക്കാര്‍ നടത്തുന്ന ടിവി ചാനലായ അല്‍മമാല്‍ക്ക പറയുന്നു.
വാതക ചോര്‍ച്ചയുണ്ടായ സ്ഥലത്തുനിന്നും 25 കിലോമീറ്റര്‍ അകലെയാണ് ജനവാസ മേഖല. വീടുകളില്‍ തന്നെ കഴിയാനും ജനലുകളും വാതിലുകളും അടച്ചിടാനും ജനങ്ങളോട് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.