Wednesday, August 10, 2022

HomeWorldറെയ്ബാന്‍ ഉടമ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊ അന്തരിച്ചു

റെയ്ബാന്‍ ഉടമ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊ അന്തരിച്ചു

spot_img
spot_img

റോം: റെയ്ബാനടക്കമുള്ള ലോകോത്തര കണ്ണട ബ്രാന്‍ഡുകളുടെ ഉടമ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊ (87) അന്തരിച്ചു.

മിലാനിലെ സാന്‍ റാഫേല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം.

1935ല്‍ മെയ് 22 മിലാനിലായിരുന്നു ജനനം. അനാഥാലയത്തില്‍ കുട്ടിക്കാലം ചെലവിട്ട ഡെല്‍ വെക്കിയൊ 1961ന് ഒപ്റ്റിക്കല്‍ വ്യവസായങ്ങള്‍ക്ക് ഘടകങ്ങള്‍ വിതരണം ചെയ്യുന്ന ‘ലക്സോട്ടിക്ക’ എന്ന കമ്ബനി സ്ഥാപിച്ചു. പിന്നീട് ലക്സോട്ടിക്ക സ്വന്തം നിലയ്ക്ക് ഐഗ്ലാസ് നിര്‍മ്മാണം ആരംഭിച്ചു.

ജോര്‍ജിയോ അര്‍മനി തുടങ്ങിയ ഫാഷന്‍ ബ്രാന്‍ഡുകളുമായി സഹകരിച്ചു. ലോകപ്രശസ്ത അമേരിക്കന്‍ കമ്ബനിയായ റെയ്‌ബാന്‍, പെഴ്സല്‍, ഓക്ക്‌ലീ തുടങ്ങിയ ബ്രാന്‍ഡുകളെയും സ്വന്തമാക്കി.

ഒപ്റ്റിക്കല്‍ സാമ്രാജ്യം കെട്ടിപ്പടുത്ത വെക്കിയോ കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കു പ്രകാരം ഫോബ്സിന്റെ ഇറ്റാലിയന്‍ സമ്ബന്നരുടെ പട്ടികയില്‍ രണ്ടാമനായിരുന്നു. ലോകകോടീശ്വരന്മാരില്‍ 54ാം സ്ഥാനമാണ് വെക്കിയോയ്ക്ക്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments