Saturday, April 19, 2025

HomeWorldക്രിമിയയിലെ സൈനിക നടപടി മൂന്നാം ലോകമഹായുദ്ധത്തെ ക്ഷണിച്ചു വരുത്തും : മെദ്വെദേവ്

ക്രിമിയയിലെ സൈനിക നടപടി മൂന്നാം ലോകമഹായുദ്ധത്തെ ക്ഷണിച്ചു വരുത്തും : മെദ്വെദേവ്

spot_img
spot_img

മോസ്‌കോ: ക്രിമിയയില്‍ നടക്കുന്ന ഏതൊരു സൈനിക നടപടിയും മൂന്നാം ലോകമഹായുദ്ധത്തെ ക്ഷണിച്ചു വരുത്തുമെന്നു മുന്നറിയിപ്പു നല്‍കി മുന്‍ റഷ്യന്‍ പ്രസിഡന്റ് ദ്മിത്രി മെദ്വെദേവ്.

നാറ്റോ സൈനിക സഖ്യത്തിന്റെ പദ്ധതികളെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ക്രിമിയ റഷ്യയുടെ ഭാഗമാണ്. ഇപ്പോള്‍ മാത്രമല്ല, എക്കാലത്തും. അത് പിടിച്ചെടുക്കാനുള്ള ഏതെങ്കിലും നീക്കത്തെ രാജ്യത്തിന് എതിരെയുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ റഷ്യ കാണൂ. അഥവാ അത് ചെയ്യുന്നത് ഏതെങ്കിലും നാറ്റോ അംഗരാഷ്ട്രമാണെങ്കില്‍, അത് നാറ്റോയ്‌ക്കെതിരെയുള്ള പ്രശ്നമായി പരിണമിക്കും. ഒരു മൂന്നാം ലോക മഹായുദ്ധം, ഒരു സമ്ബൂര്‍ണ്ണ ദുരന്തം!’ മെദ്വെദേവ് മുന്നറിയിപ്പ് നല്‍കി.

പത്ര മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതുതരം പ്രതിരോധ നടപടിക്കും റഷ്യ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍, റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ആണ് മെദ്വെദേവ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments