മോസ്കോ: ഫിന്‍ലാന്‍ഡിലോ സ്വീഡനിലോ നാറ്റോ സൈനികത്താവളം നിര്‍മ്മിച്ചാല്‍ പ്രതികരിക്കുമെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന്‍.
മാധ്യമങ്ങളോട് സംസാരിക്കവേ, ബുധനാഴ്ചയാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഉക്രൈനുമായി ഉള്ളതു പോലെ ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നീ രാഷ്ട്രങ്ങളുമായി റഷ്യയ്ക്ക് യാതൊരു പ്രശ്നങ്ങളുമില്ല. അവര്‍ക്ക് നാറ്റോയില്‍ നേതൃത്വം സ്വീകരിക്കണമെങ്കില്‍ ധൈര്യമായി മുന്നോട്ടു പോകട്ടെ. പക്ഷേ, ഫിന്‍ലാന്‍ഡിലോ സ്വീഡനിലോ നാറ്റോ സൈനികത്താവളം നിര്‍മ്മിക്കുകയോ ട്രൂപ്പുകളെ വിന്യസിക്കുകയോ ചെയ്താല്‍ റഷ്യ തീര്‍ച്ചയായും പ്രതികരിക്കും.’ വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു.
മുന്‍പ് റഷ്യയ്ക്ക് ഭീഷണികള്‍ നിലനിന്നിരുന്നില്ലെന്നും, എന്നാലിപ്പോള്‍, നാറ്റോ മൂലം തങ്ങള്‍ക്ക് പ്രശ്നം സൃഷ്ടിക്കപ്പെടുന്ന മേഖലകളോട് തിരിച്ചു പ്രതികരിക്കേണ്ടി വരികയാണെന്നും ഇരുരാഷ്ട്രങ്ങളും മനസ്സിലാക്കണമെന്ന് പുടിന്‍ പറഞ്ഞു. റഷ്യയുടെ സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാവുകയാണെങ്കില്‍ തങ്ങളും ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നീ രാഷ്ട്രങ്ങളുമായുള്ള ബന്ധം ഉലയുക തന്നെ ചെയ്യുമെന്നും പുടിന്‍ ചൂണ്ടിക്കാട്ടി