Wednesday, August 10, 2022

HomeWorldലോകത്തെ ഏറ്റവും വലിയ കാര്‍ഗോ വിമാനം പുനര്‍നിര്‍മിക്കാന്‍ യുക്രൈന് സഹായ ഹസ്തവുമായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍

ലോകത്തെ ഏറ്റവും വലിയ കാര്‍ഗോ വിമാനം പുനര്‍നിര്‍മിക്കാന്‍ യുക്രൈന് സഹായ ഹസ്തവുമായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍

spot_img
spot_img

റഷ്യന്‍ സൈന്യം തകര്‍ത്ത, ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനമായ യുക്രൈന്റെ ‘മ്രിയ’ സ്ഥിതി ചെയുന്ന അന്റോനോവ് വിമാനത്താവളം സന്ദര്‍ശിച്ച്‌ വിര്‍ജിന്‍ ഗാലക്റ്റിക് സ്ഥാപകനും സംരംഭകനുമായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍.

കാര്‍ഗോ വിമാനം പുനര്‍നിര്‍മ്മിക്കാന്‍ ബ്രാന്‍സണ്‍ സഹായം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഉക്രേനിയന്‍ എയ്റോസ്പേസ് കമ്ബനിയായ അന്റോനോവ് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനമാണ് എഎന്‍-225.

1988-ല്‍ ഈ വിമാനം ആരംഭിക്കുമ്ബോള്‍, ലോകം കണ്ട ഏതൊരു വിമാനത്തേക്കാളും ഏകദേശം 50 ശതമാനം വലുതായിരുന്നു ഈ വിമാനം. സോവിയറ്റ് യൂണിയനുവേണ്ടി ബുറാന്‍ ബഹിരാകാശ വിമാനം വഹിക്കാന്‍ രൂപകല്‍പ്പന ചെയ്ത വിമാനം പിന്നീട് വാങ്ങിയത് ഉക്രേനിയന്‍ എയ്റോസ്പേസ് കമ്ബനിയായ അന്റോനോവ് ആണ്, അവര്‍ വിമാനത്തെ ‘മ്രിയ’ അല്ലെങ്കില്‍ ഡ്രീം എന്ന് വിളിച്ചു.

2001 മുതല്‍, വിമാനം ഒരു വാണിജ്യ കാര്‍ഗോ കാരിയര്‍ ആയി ഉപയോഗിക്കുകയും അതിന്റെ സേവന വര്‍ഷങ്ങളില്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments