Thursday, April 25, 2024

HomeWorldതീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, മനുഷ്യമാംസം തീറ്റിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോംഗോ യുവതി

തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, മനുഷ്യമാംസം തീറ്റിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോംഗോ യുവതി

spot_img
spot_img

കോംഗോ: തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മനുഷ്യമാംസം തീറ്റിക്കുകയും ചെയ്‌തെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി യുഎന്‍ രക്ഷാസമിതിയില്‍.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണ് സംഭവം. കോംഗോയുടെ കിഴക്കന്‍ മേഖലയിലെ സംഘര്‍ഷത്തെക്കുറിച്ച്‌ 15 അംഗ കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ട് സ്ത്രീകളുടെ അവകാശ ഗ്രൂപ്പായ ഫീമെയില്‍ സോളിഡാരിറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് (സോഫേപാഡി)യുടെ പ്രസിഡന്റ് ജൂലിയന്‍ ലുസെംഗെയാണ് യുവതി നേരിട്ട ദുരവസ്ഥ യുഎന്നില്‍ പറഞ്ഞത്.

മെയ് അവസാനം മുതല്‍ സര്‍ക്കാരും വിമത ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടം കനത്ത സാഹചര്യത്തില്‍ അവലോകനത്തിനായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോഴാണ് സംഘടന യുവതിയുടെ കാര്യം പറഞ്ഞത്.

തദ്ദേശീയ സ്ത്രീയെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി, ആവര്‍ത്തിച്ച്‌ ബലാത്സംഗം ചെയ്യുകയും മനുഷ്യമാംസം പാകം ചെയ്ത് കഴിപ്പിക്കുകയും ചെയ്തെന്നാണ് കോംഗോയിലെ മനുഷ്യാവകാശ സംഘടന ബുധനാഴ്ച യുഎന്‍ സുരക്ഷാ സമിതിയെ അറിയിച്ചത്.

നേരത്തെ തട്ടിക്കൊണ്ടുപോയ മറ്റൊരു കുടുംബാംഗത്തിന് മോചനദ്രവ്യം നല്‍കാന്‍ പോയപ്പോഴാണ് കോഡെകോ തീവ്രവാദികള്‍ യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് ലുസെഞ്ച് പറഞ്ഞു. നിരന്തരം ബലാത്സംഗം ചെയ്യുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതായി യുവതി സംഘടനയോട് പറഞ്ഞു.

തുടര്‍ന്ന് തീവ്രവാദികള്‍ ഒരാളുടെ കഴുത്ത് അറുത്തു. അവര്‍ അവന്റെ കുടല്‍ പുറത്തെടുത്തു, അത് പാകം ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. ബാക്കി ഭക്ഷണം തയ്യാറാക്കാന്‍ അവര്‍ എനിക്ക് രണ്ട് വാട്ടര്‍ കണ്ടെയ്നറുകള്‍ കൊണ്ടുവന്നു. തടവുകാര്‍ക്കെല്ലാം അവര്‍ മനുഷ്യമാംസം നല്‍കി. – ലുസെഞ്ച് സെക്യൂരിറ്റി കൗണ്‍സിലിനോട് പറഞ്ഞു.

കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ മോചിപ്പിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു തീവ്രവാദി സംഘം തട്ടിക്കൊണ്ടുപോയി, അവരുടെ അംഗങ്ങള്‍ അവളെ ആവര്‍ത്തിച്ച്‌ ബലാത്സംഗം ചെയ്തുവെന്ന് ലുസെഞ്ച് പറഞ്ഞു. അവര്‍ എന്നോട് മനുഷ്യമാംസം പാകം ചെയ്ത് കഴിക്കാന്‍ ആവശ്യപ്പെട്ടെന്നും സ്ത്രി പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments